രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. സർക്കാർ വാക്സിൻ കേന്ദ്രങ്ങളിലാകും ഈ സൗകര്യം ലഭിക്കുക. രജിസ്റ്റർ ചെയ്തിട്ട് വരാതിരിക്കുന്നവരുടെ വാക്സിൻ നേരിട്ടെത്തുന്നവർക്ക് നൽകാമെന്നും പുതിയ വാക്സിൻ നയത്തിൽ പറയുന്നു.

അതേസമയം, ഇന്ത്യയിൽ സ്പുടനിക് വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതിയായി. ആർഡിഐഎഫും – പനാസിയ ബയോടെക്കും ചേർന്നാണ് ഉൽപ്പാദനം. പ്രതിവർഷം നൂറ് മില്യൺ ഡോസ് വാക്സിൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം