പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ ഇന്ന് തുടക്കം. 28നാണ് നയപ്രഖ്യാപന പ്രസംഗം. എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ തുടങ്ങുന്ന സഭയിൽ പ്രോടേം സ്പീക്കർ പി.ടി.എ റഹീം സത്യവാചകം ചൊല്ലിക്കൊടുക്കും. നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.