ടെല്‍ അവീവ്: ഇസ്രയേലും പാലസ്തീനും സന്ദര്‍ശിക്കാനൊരുങ്ങി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഈ മാസം 26, 27 തീയതികളിലാണ് ബ്ലിങ്കന്‍ ഇസ്രയേലും പാലസ്തീനും സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
അതേസമയം ഇസ്രയേല്‍ – പാലസ്തീന്‍ വെടിനിറുത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സമാ ഷുക്രി ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗബി ആഷ്കെനാസിയും ചര്‍ച്ച നടത്തി.
വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷവും അല്‍ അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച എത്തിയ പാലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ പൊലീസ് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. 22 പാലസ്തീനികള്‍ക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.



