ദുബായ് കിരീടാവകാശിയായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും ഭാര്യ ഷെയ്ഖ ഷെയ്ഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമിനുമാണ് ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ജനിച്ചത്. വ്യാഴാഴ്ചയായിരുന്നു ഹംദാന്‍-ഷെയ്ഖ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്.
ഷേഖ് ഹംദാന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ദൈവത്തിനാണ് സര്‍വ സ്തുതിയും എന്ന അടിക്കുറിപ്പോടെ മക്കളെ കൈകളിലെടുത്ത് സോഫയിലിരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവച്ചു.
ആണ്‍കുട്ടിക്ക് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നും പെണ്‍കുട്ടിക്ക് ഷെയ്ഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നുമാണ് പേരിട്ടിരിക്കുന്നത്. റാഷിദ് എന്നാല്‍ മാര്‍ഗദര്‍ശിയെന്നും ഷേയ്ഖ എന്നാല്‍ രാജകുമാരി എന്നുമാണ് അര്‍ത്ഥം.



