ന്യൂയോർക്ക് ∙ കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും 16 കോടി അമേരിക്കക്കാർക്ക് ലഭിച്ചുവെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ഇത് ആകെ ജനസംഖ്യയുടെ 48 ശതമാനമാണ്. 12.5 കോടി ജനങ്ങൾ വൈറസിനെതിരായ വാക്സീൻ പൂർണമായും സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. ന്യൂ ഇംഗ്ലണ്ടും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും മുൻനിരയിലുള്ള 10 സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. മേയ് 14 വരെയുള്ള കണക്കുകളിൽ പെർമോങ് ഒന്നാം സ്ഥാനത്തായിരുന്നുവെന്ന് സെന്റേഴ്സ് ഫോർ ഡീസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ റിപ്പോർട്ടിൽ പറയുന്നു.
ഇവരിൽ 64 ശതമാനത്തിന് ഒരു ഡോസെങ്കിലും ലഭിച്ചു. മാസച്യൂസറ്റ്സ്, ഹവായ്, ന്യൂഹാംഷെയർ, മെക്ൻ, കണക്ടിക്ട്ട്, റോഡ് ഐലൻഡ്, ന്യൂജഴ്സി, പെൻസിൽവേനിയ, ന്യൂമെക്സിക്കോ എന്നീ സംസ്ഥാനങ്ങൾ 54 ശതമാനമോ അതിൽ അധികമോ നേട്ടം കൈവരിച്ചു. ദക്ഷിണ സംസ്ഥാനങ്ങൾ–മിസിസിപ്പി, ലൂസിയാന, അലബാമ, വയോമിംഗ്, ഐഡഹേം, ടെന്നിസി, അർക്കൻസ, ജോർജിയ, വെസ്റ്റ്കവർജിനിയ, സൗത്ത് കരോലിന ഇവയ്ക്ക് പിന്നിലാണ്.
യുഎസിൽ എല്ലാവർക്കും വാക്സിനേഷൻ നൽകാം എന്നുകണ്ടെത്തിയതിനുശേഷം ഭൂമിശാത്രപരമായി ചില പ്രത്യേകതകൾ കണ്ടെത്തി ഒരു മാസത്തിനുള്ളിൽ ഏറ്റവുമധികം പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയത് വടക്ക്–കിഴക്കൻ സംസ്ഥാനങ്ങളിലാണ്. ഏറ്റവും കുറവ് തെക്കൻ സംസ്ഥാനങ്ങളിലും. ഈ അന്തരത്തിന് കാരണം ധാരാളം ഘടകങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. രാഷ്ട്രീയവും മതപരവുമായ താൽപര്യങ്ങൾ, വിദ്യാഭ്യാസം, വരുമാനത്തിലെ ഏറ്റക്കുറച്ചിൽ എന്നിവ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. ഈ വിടവ് നികത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
യുഎസിൽ ഇതുവരെ 5,88,000 മരണങ്ങളാണ് കോവിഡ് മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാക്സിനേഷൻ ഡ്രൈവുകൾ പ്രതിദിനം സംഭവിക്കുന്ന രോഗബാധ ഏറ്റവും കുറഞ്ഞ നിരക്കിൽ–30,000, പ്രതിദിന ശരാശരി മരണം–570 എന്ന ശരാശരി നിരക്കിൽ കുറച്ചു. ‘കുറഞ്ഞ വാക്സിനേഷൻ റേറ്റുകൾ വൈറസ് മുറിക്കുള്ളിൽ സർക്കുലേറ്റ് ചെയ്യുവാനും പുതിയ വേരിയന്റായി പുനർജനിക്കാനും സാധ്യമാക്കിയെന്ന് വരാം’–ജോൺസ് ഹോപ്കിൻസ് സെന്ററിലെ സീനിയർ സ്കോളർ ടമകാർക്ക് സെൽ പറഞ്ഞു.
ഉയർന്ന വാക്സിനേഷൻ നിരക്ക് രോഗം നിയന്ത്രിതമായി നിനിർത്താൻ സഹായിക്കും. പ്രത്യേകിച്ച് ഫാളിലും വിന്ററിലും താപനില താഴുമ്പോൾ–ടാമകാർക്ക് അഭിപ്രായപ്പെട്ടു. രോഗവ്യാപനത്തിന്റെ അത്തരം ഭൂമിശാസ്ത്രത്തെ ആശ്രയിച്ച് മാത്രമല്ല. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലും കൗണ്ടികളും തമ്മിൽ അയൽക്കൂട്ടങ്ങൾ തമ്മിലും വ്യക്തമായി അനുഭവപ്പെട്ടു. ജനങ്ങളിൽ പലരും വിവിധ കാരണങ്ങൾകൊണ്ട് വാക്സിനേഷൻ സ്വീകരിക്കാതരിക്കുകയും ചെയ്തു.



