ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത് ക്രൈസ്തവ സംഘടനകളുടെ ആവശ്യപ്രകാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിംങ്ങള്‍ ഉള്‍പ്പെടുന്ന ന്യുനപക്ഷങ്ങള്‍ക്ക് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ട്. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ന്യൂനപക്ഷവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ ക്രൈസ്തവ സംഘടനകള്‍ സ്വാഗതം ചെയ്തു.
ന്യുനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ നേരത്തെ ആവശ്യമുന്നയിച്ചിരിന്നു. എന്നാല്‍ വകുപ്പ് താന്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് ഇതിന്‍്റെ അടിസ്ഥാനത്തിലല്ലെന്നും പൊതു തീരുമാനമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീരുമാനത്തെ മുസ്ലിം ലീഗ് എതിര്‍ത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ലീഗല്ല വകുപ്പ് തീരുമാനിക്കുന്നത്. മുസ്‍ലിങ്ങളുടെ അട്ടിപ്പേവകാശം അവര്‍ക്കല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേ സമയം തീരുമാനത്തെ സ്വാഗതം ചെയ്ത് കെ സി ബി സി രംഗത്ത് വന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്ന്കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍.ജേക്കബ് ജി പാലക്കപ്പിള്ളി പറഞ്ഞു.



