കീരിത്തോട് : ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശിച്ചു.
കീരിത്തോടുള്ള സൗമ്യയുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 10.18-നാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. എല്ലാവിധ പിന്തുണയും കുടുംബത്തിന് വാഗ്ദാനം ചെയ്ത മന്ത്രി സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനേയും കുടുംബത്തേയും ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയുടെ പ്രതിനിധിയായാണ് താന്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ഇടുക്കിയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന സംഗീതാ വിശ്വനാഥ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.



