അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്രും ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അ​ഗതിയായ ഓരോ വ്യക്തിയേയും, ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ​ഗാർഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഒരാളേയും ഒഴിച്ചു നിർത്താത്ത വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്നും 25 വർഷം കൊണ്ട് കേരളത്തിൻ്റെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങൾക്കൊപ്പമെത്തിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.