തിരുവനന്തപുരം: അര്‍ഹതപ്പെട്ട പലരെയും പുറത്തു നിര്‍ത്തി പുതുമുഖങ്ങള്‍ എന്ന പേരില്‍ പലര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയതില്‍ സിപിഎമ്മില്‍ പോലും എതിര്‍പ്പുകള്‍ ഉണ്ട്. കെകെ ശൈലജക്കു മന്ത്രിസ്ഥാനം നല്‍കാത്തതില്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ പലരും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്‌ഐ നേതാവുമായ മുഹമ്മദ് റിയാസിന് മന്ത്രിസ്ഥാനം നല്‍കിയതില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ പരിഹാസം ഉയര്‍ന്നിരുന്നു.

ബിജെപി നേതാവ് എസ് സുരേഷ് പറയുന്നത് ബന്ധു നിയമനമാണ് ഇതെന്നും മുഖ്യമന്ത്രി നല്‍കിയ സ്ത്രീധനം ആണ് റിയാസിന്റെ മന്ത്രിസ്ഥാനം എന്നാണ്.

പോസ്റ്റ് കാണാം:

ബന്ധു നിയമനം… മന്ത്രിസഭയിലും…! സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളന്‍
റിയാസാണ് താരം !!.
കേരളത്തിലെ സിപിഎമ്മിന്റെ ടീച്ചറമ്മയെ വെട്ടി മന്ത്രിസഭയിലെത്തിയ പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലെ ടീച്ചറമ്മയാണ്…

മറ്റൊരു താരം
രക്തസാക്ഷി സഖാക്കളെ ഓര്‍മ്മയുണ്ടോ?
പുഷ്പനെ അറിയാമോ ?സഖാക്കളെ…
ജാഗ്രതൈ !!!!?