മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായിരുന്ന ചമന്‍ ലാല്‍ ഗുപ്ത അന്തരിച്ചു. 87 വയസ്സായിരുന്നു. ഗാന്ധിനഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മെയ് 5 നു കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷം വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. വാജ്പേയ് മന്ത്രിസഭയില്‍ വിവിധ വകുപ്പുകളില്‍ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.