വിവാഹമോചന കേസുകള്‍ കോടതിയില്‍ എത്തുന്നത് ഒരിക്കലും പരസ്പരം ഒത്തു പോകാന്‍ ദമ്ബതികള്‍ക്ക് സാധിക്കാത്തതു കൊണ്ടായിരിക്കും. സമ്ബത്തായിരിക്കും വിവാഹമോചനം നേടുന്ന പലദമ്ബതികളുടേയും പ്രശ്നം. എന്നാല്‍ മാഞ്ചസ്റ്ററിലെ വേസ്ലിയില് നിന്നുള്ള റയാന് ജിഗ്സ്- കേറ്റ് ഗ്രിവില്ലി ദമ്ബതികള്‍ വിവാഹമോചനം നേടിയപ്പോള്‍ സമ്ബത്തിന് വേണ്ടിയല്ലായിരുന്നു പരസ്പരം കലഹിച്ചത്. മാക് എന്ന വളര്‍ത്തു നായയായിരുന്നു ഇവരുടെ ജീവിതത്തില്‍ പ്രശ്നം സൃഷ്ടിച്ചത്.
ബന്ധം വേര്‍പിരിഞ്ഞു പോകുമ്ബോള്‍ ഇരുവര്‍ക്കും മാക്കിനെ കൂടെ കൊണ്ടു പോകണം. തര്‍ക്കം മൂത്ത് അവസാനം നായയെ രണ്ടായി മുറിക്കും എന്നുവരെയായി കാര്യങ്ങള്‍. റയാനും കെയ്റ്റും ആറു മാസം പ്രായമുളള മാക്കിനെ വളരെ ഓമനിച്ചാണ് വളര്‍ത്തിയത്.മാക്കിനോടുളള സ്നേഹം നിമിത്തം അവനു കൂട്ടായി മറ്റൊരു നായയെയും അവര്‍ വാങ്ങിയിരുന്നു. പക്ഷേ, ഇരുവര്‍ക്കും വേണ്ടത് മാക്കിനെയാണ്. കാരണം ജീവിതത്തില്‍ മാക്ക് വളരെയധികം സന്തോഷം നല്‍കിയിരുന്നുവെന്നാണ് ഇരുവരും പറയുന്നത്.
മാഞ്ചസ്റ്ററില്‍ 16 കോടി രൂപ വിലയുളള മാളികയിലാണ് ഇരുവരും താമസിക്കുന്നത്. എന്നാല്‍ ഇരുവരുടേയും ഏറ്റവും വലിയ സ്വത്ത് ഈ നായ തന്നെയായിരുന്നു. എന്നാല്‍ അവസാനം കാമുകിയായ കേറ്റിനെയും മറ്റൊരു സ്ത്രീയെയും ഉപദ്രവിച്ചെന്ന പേരില്‍ നാല്പത്തിയാറുകാരനായ റയാന് പോലീസ് കസ്റ്റഡിയിലായതോടെ ഈ അവസരം മുതലാക്കി മുപ്പത്തിയാറുകാരി കേയ്റ്റ് നായയെയും കൊണ്ട് സ്ഥലം വിടുകയായിരുന്നു.



