ത്രിവേണി സംഗമഭൂമിയില്‍ പോരാട്ടമാണ് നടക്കുന്നത്. കുറേക്കാലമായി ഇരുമുന്നണികളെയും മാറിമാറി വിജയിപ്പിക്കുന്ന മൂവാറ്റുപുഴ മണ്ഡലം ഇക്കുറി ആരെ തുണക്കുമെന്നത് പ്രവചനാതീതം. മണ്ഡലം നിലനിര്‍ത്താന്‍ ഇടതുമുന്നണി ചുമതലപ്പെടുത്തിയിരിക്കുന്നത് സിറ്റിങ് എം.എല്‍.എയും സി.പി.ഐ നേതാവുമായ എല്‍ദോ എബ്രഹാമിനെയാണ്.
മണ്ഡലത്തില്‍ മത്സരിക്കുമെന്ന് അവസാന നിമിഷം വരെ പറഞ്ഞുകേട്ടിരുന്ന മുന്‍ എം.എല്‍.എ ജോസഫ് വാഴക്കനെ ഒഴിവാക്കി പത്രികസമര്‍പ്പണത്തിന് രണ്ടുദിവസം മാത്രം ശേഷിക്കെ, യു.ഡി.എഫ് രംഗത്തിറക്കിയത് പ്രഫഷനല്‍ കോണ്‍ഗ്രസ് ദേശീയ നേതാവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ മാത്യു കുഴല്‍നാടനെയാണ്.
ഇതിനുപുറമെ എന്‍.ഡി.എയുടെ ജിജി ജോസഫ്, ട്വന്റി20ക്കുവേണ്ടി മാധ്യമപ്രവര്‍ത്തകനായ സി.എന്‍. പ്രകാശ്, എസ്.യു.സി.ഐ സ്ഥാനാര്‍ഥി പി.വി. തമ്ബി എന്നിവരും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ എം.എല്‍.എയായിരുന്ന ജോസഫ് വാഴക്കനെ 9000ല്‍പരം വോട്ടുകള്‍ക്കാണ് എല്‍ദോ എബ്രഹാം പരാജയെപ്പടുത്തിയത്.
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും അടക്കം പ്രചാരണായുധമായതിനുപുറമെ ഇന്ധന, പാചകവാതക വിലവര്‍ധനവും വലിയ തോതില്‍ ചര്‍ച്ചയാകുന്നുണ്ട്. നേരത്തേ കളത്തിലിറങ്ങിയ എല്‍ദോ എബ്രഹാം പ്രചാരണ രംഗത്ത് ഏറെ മുന്നിലെത്തിയങ്കിലും വൈകിവന്ന മാത്യു കുഴല്‍നാടനും പ്രചാരണത്തില്‍ ഒപ്പത്തിെനാപ്പം എത്തിക്കഴിഞ്ഞു.
സര്‍ക്കാറിെന്റ ജനക്ഷേമ പ്രവര്‍ത്തനവും വികസനവും മണ്ഡലത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കിയ ആയിരംകോടി രൂപയുടെ വികസനവും മുന്‍നിര്‍ത്തിയാണ് എല്‍.ഡി.എഫ് പ്രചാരണം. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് സാരഥി വോട്ട് തേടുന്നത്.
കാര്‍ഷിക മേഖലയായ മണ്ഡലത്തിലെ കാര്‍ഷികവിളകളുടെ വിലയിടിവ് വലിയ ചര്‍ച്ചയാണ്, പ്രത്യേകിച്ച് പൈനാപ്പിളിെന്റ വിലയിടിവ്. മഞ്ഞള്ളൂരടക്കമുള്ള പഞ്ചായത്തില്‍ ഇത് പ്രധാന വിഷയമാണ്. കര്‍ഷകരെ സഹായിക്കാന്‍ കൊണ്ടുവന്ന നടുക്കര പൈനാപ്പിള്‍ കമ്ബനിയുടെ പ്രവര്‍ത്തനവും ഇരുപക്ഷവും ചര്‍ച്ചയാക്കുന്നുണ്ട്.
യാക്കോബായ സഭക്കടക്കം സ്വാധീനമുള്ള മണ്ഡലത്തില്‍ സഭ പ്രശ്നങ്ങളുടെ പേരില്‍ വിശ്വാസിസമൂഹത്തിെന്റ മനസ്സ് ആര്‍ക്കൊപ്പമെന്നത് വിജയ പരാജയങ്ങളില്‍ പ്രധാന ഘടകമാണ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇല്ലാതിരുന്ന ട്വന്റി20യുടെ സാന്നിധ്യം ആരുടെ വോട്ട് ബാങ്കിലാണ് വിള്ളലുണ്ടാക്കുന്നതെന്നും കണ്ടറിയണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ഐക്യജനാധിപത്യ മുന്നണിക്ക് വര്ധിതവീര്യമാണ് നല്‍കുന്നത്. എന്നാല്‍, ജോസഫ് വാഴക്കനെ മാറ്റിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ ഭിന്നത തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്. 1,80,000ത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
വികസനം വോട്ടാകും
എന്‍. അരുണ്‍ (എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വീനര്‍)
ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍, ഗ്രാമീണ റോഡുകളുടെ അടക്കമുള്ള വികസനം തുടങ്ങി എല്‍ദോ എബ്രഹാം എം.എല്‍.എ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായിമാറും.
എല്‍.ഡി.എഫ് സര്‍ക്കാറിെന്റ ക്ഷേമപ്രവര്‍ത്തനങ്ങളും എം.എല്‍.എ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും ഗുണംചെയ്യും. സമസത മേഖലയിലും വികസനമെത്തിക്കാനായി.
ജനങ്ങളില്‍നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വിജയം ഉറപ്പ്
അബ്ദുല്‍മജീദ് (യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വീനര്‍)
മൂവാറ്റുപുഴ മണ്ഡലത്തില്‍ ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാണ്. മണ്ഡലത്തിലെ വികസന മുരടിപ്പ് പ്രധാന വിഷയമാണ്. ടൗണ്‍ വികസനമടക്കം നടപ്പായില്ല. ഇത് തങ്ങള്‍ക്ക് ഗുണംചെയ്യും. മുന്‍ എം.എല്‍.എ ജോസഫ് വാഴക്കന് തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങള്‍പോലും പൂര്‍ത്തിയാക്കാന്‍ നിലവിലെ എം.എല്‍.എക്ക് കഴിഞ്ഞിട്ടില്ല. പൗരത്വ വിഷയത്തിലടക്കം ഉറച്ച നിലപാട് സ്വീകരിച്ചയാളാണ് മാത്യു കുഴല്നാടന്. മണ്ഡലത്തില്‍ കൂടുതല്‍ വികസനം എത്തിക്കാന്‍ അദ്ദേഹത്തിനാകും.
ഇരുമുന്നണികളും ഒന്നും ചെയ്തില്ല
വി.സി. ഷാബു (എന്‍.ഡി.എ കണ്‍വീനര്‍)
അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നത്. ഇത്തവണ ന്യൂനപക്ഷങ്ങളടക്കം തങ്ങള്‍ക്ക് വോട്ട് ചെയ്യും.
പത്തുവര്‍ഷമായി വിജയിച്ച ഇടതു-വലതു സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. മൂവാറ്റുപുഴ ടൗണ്‍ വികസനംപോലും നടപ്പായില്ല. വികസനകാര്യത്തില്‍ മണ്ഡലം ഏറെ പിറകിലാണ്.



