തിരുവനന്തപുരം: നെഞ്ചിടിപ്പോടെ കേരളം കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇനി ഏതാനും നിമിഷങ്ങള്‍ക്കകം പെട്ടിക്കുള്ളില്‍ നിന്നും പുറത്തു വന്നുതുടങ്ങും. സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. മൂന്ന് ഘട്ടമായി അവസാനിച്ച വോട്ടെടുപ്പിന്റെ ആദ്യഫല സൂചനകള്‍ എട്ടരയോടെ പുറത്തുവരും.

രാവിലെ ഏഴു മണിയോടെ തന്നെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളും ബൂത്ത് ഏജന്റുമാരും എത്തിയിട്ടുണ്ട്.

2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ് കോവിഡ്കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മിതിദാനാവകാശം വിനയോഗിച്ചത്. എഴുപത്തിഅയ്യായിരത്തോളം സ്ഥാനാര്‍ത്ഥികളും.