ന്യൂഡല്‍ഹി: കോവിഡ് വാക്സിന് കുത്തിവെയ്പ് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി . ഓരോ വാക്സിന് കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും വാക്സിന് നല്‍കുക . ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മാത്രമായിരിക്കും വാക്സിന് കുത്തിവെപ്പുകേന്ദ്രത്തില്‍ ഉണ്ടായിരിക്കുക .
വാക്സിന് കുത്തിവെപ്പു കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്ന് സംബന്ധിച്ചും മാര്‍ഗരേഖയില്‍ വ്യക്തമായി പറയുന്നുണ്ട് . വാക്സിന് കേന്ദ്രത്തിന് മൂന്നുമുറികള്‍ ഉണ്ടായിരിക്കണം . ആദ്യമുറി വാക്സിന് സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ് . ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ക്രമീകരിക്കണം . രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെപ്പ് നല്‍കുക .
ഒരുസമയം ഒരാളെ മാത്രമേ കുത്തിവെയ്പ്പ് എടുക്കുകയുന്നു . തുടര്‍ന്ന് വാക്സിന് സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും . അരമണിക്കൂറിനുളളില്‍ രോഗലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ നേരത്തേ നിശ്ചയിച്ചിട്ടുളള ആശുപത്രിയില്‍ എത്തിക്കും . ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് .



