അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്നു . ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 173,861 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ച്ച​ത് . ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,159,529 ആ​യി ഉ​യ​ര്‍​ന്നു.ടെ​ക്സ​സ്, ക​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ്, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, ഒ​ഹി​യോ, മി​ഷി​ഗ​ണ്‍, പെ​ന്‍​സി​ല്‍​വേ​നി​യ, വി​സ്കോ​സി​ന്‍ എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.

പു​തി​യ​താ​യി 1,076 പേ​ര്‍​കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 288,906 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.8,855,593 പേ​രാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 6,015,030 പേ​ര്‍​കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 207,456,975 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.