ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി അറുപത്തിയെട്ട് ലക്ഷം കടന്നു. 6,19,157 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,68,32,931 ആയി ഉയര്‍ന്നു. 15,33,741 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അറുപത്തി രണ്ട് ലക്ഷം പിന്നിട്ടു.

കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം രാജ്യത്ത് 2,07,176 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒന്നര കോടിയോട് അടുത്തു. 2,87,825 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 87 ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 36,652 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1.40 ലക്ഷം കടന്നു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 4.10 ലക്ഷത്തില്‍ താഴെയായി. ആകെ രോഗികളുടെ 4.26 ശതമാനമാണിത്. 94.28 ശതമാനമാണ് രോഗമുക്തി നിരക്ക്.

രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് അറുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,76,641 പേര്‍ മരിച്ചു. 57 ലക്ഷം പേര്‍ സുഖം പ്രാപിച്ചു. റഷ്യയിലും ഫ്രാന്‍സിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. റഷ്യയില്‍ 24 ലക്ഷം പേര്‍ക്കും ഫ്രാന്‍സില്‍ 22 ലക്ഷം പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.