രാജ്യത്തിന് കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 512 പേര്‍ മരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000ത്തില്‍ താഴെയാണ്.
അതേസമയം, രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 96 ലക്ഷം കടന്നു. ഇതുവരെ 96,08,211 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍, ഇതില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4 ലക്ഷത്തിലേയ്ക്ക് ചുരുങ്ങുകയാണ്. 4,09,689 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.