എറണാകുളം ജില്ലയിൽ 480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 378 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത 73 കേസുകളാണ് ഇന്ന് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 23 ആരോഗ്യ പ്രവർത്തകൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1080 പേരാണ് ഇന്ന് രോഗമുക്തരായത്. പുതുതായി 2027 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിലവിൽ 11779 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.
തൃശൂർ ജില്ലയിൽ ഇന്ന് 697 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 693 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8908 ആണ്. ജില്ലയിൽ ഇന്ന് ആയിരത്തിലധികം പേർ രോഗമുക്തരായി. 1090 പേരാണ് രോഗമുക്താരായത്.
കൊല്ലം ജില്ലയിൽ ഇന്ന് 343 പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇതിൽ 315 പേർക്കും രോഗമുണ്ടായത് സമ്പർക്കത്തിലൂടെ. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. വാടി സ്വദേശി ലോറൻസിൻ്റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 426 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.



