ജനീവ: കൊറോണ വൈറസ് വ്യാപനത്തിനിടെ ആഗോളതലത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി രോഗികളുടെ എണ്ണം. വെള്ളിയാഴ്ച 350,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി യുഎന്‍ ഹെല്‍ത്ത് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്പില്‍ നിന്ന് മാത്രം 1,09, 000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം വരുന്ന ആഴ്ചകളില്‍ ഇരട്ടിയാകുമെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഫ്രാന്‍സിലെ ആശുപത്രികളില്‍ ഐസിയു ബെഡുകള്‍ തിങ്ങിനിറഞ്ഞ നിലയിലാണുള്ളത്. കേസുകള്‍ വര്‍ധിച്ചതോടെ സ്പെയിന് മാഡ്രിഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 36.8 മില്യണ്‍ കടന്നിട്ടുണ്ട്. കൊവിഡ് മരണങ്ങള് 10,66, 800ലും എത്തിയിട്ടുണ്ടെന്നാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല നല്കുന്ന വിവരം. ശനിയാഴ്ച രാവിലെയോടെ ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,67,91, 842ലെത്തിയിട്ടുണ്ട്. മരണസംഖ്യ 10,66,861ലും എത്തിയിട്ടുണ്ട്. കൊവിഡ് ഏറ്റവുമധികം ബാധിച്ചിട്ടുള്ള അമേരിക്കയില്‍ 76,60, 123 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2, 13, 588 പേര് രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ 69, 06, 151 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ആഗോളതലത്തില്‍ 1,063, 766 പേരാണ് ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചത്. ഔദ്യോഗികമായി 37 മില്യണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം പേര് കൊറോണ ബാധിച്ചത് അമേരിക്കയിലാണ്. 148,957 പേര് അമേരിക്കയില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞിട്ടുണ്ട്. രണ്ടാമതുള്ള ബ്രസീലില്‍ 148,957 പേരും ഇന്ത്യയില്‍ 106, 490 പേരും മെക്സിക്കോയില്‍ 83, 096 പേരും ബ്രിട്ടനും 42,679 പേരും മരണമടഞ്ഞിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനായി ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് പകരം ആളുകള്‍ കൂടിച്ചേരുന്ന വലിയ പരിപാടികള്‍ ഒഴിവാക്കാനുമാണ് നിര്‍ദേശിച്ചിരുന്നു. യൂറോപ്പില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് വ്യാഴാഴ്ചയാണ് 100,000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. റഷ്യയിലും ബ്രിട്ടനിലും വൈറസ് ബാധ കുറയുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പത്തില്‍ ഒരാള്‍ക്കോ 760 മില്യണ്‍ ജനങ്ങള്‍ക്കോ കൊവിഡ് ബാധിക്കാമെന്നാണ്. യഥാര്‍ത്ഥ കേസുകളുടെ എണ്ണം വളരെ കുറച്ചു കാണിക്കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.