ഫിലഡല്‍ഫിയ ∙ ഭരണാധികൃതരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും പ്രതീക്ഷാതീതമായി ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി വ്യാപിക്കുന്നു. യുഎസ് ബാള്‍ട്ടിമോറിലെജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ സെപ്റ്റംബര്‍ 19-ലെ ഡേറ്റാനുസരണം 2020 മാര്‍ച്ചിൽ ഇന്ത്യയിൽ 10,000-ല്‍ താഴെ കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയാണ് അനുദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാൽ, അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കേസുകൾ ഉയർന്ന നിലയിൽ ആയിരുന്നു. സെപ്റ്റംബർ തുടക്കത്തില്‍ ഇന്ത്യയിലെ കേസുകൾ ക്രമാനുഗതമായി 92,000, 39,000, 31,000 ആയി ഉയര്‍ന്നു. ഏറ്റവും അധികം വര്‍ധനവ് ഇപ്പോള്‍ ഇന്ത്യയിലാണ്. കോട്ടയം ജില്ലയില്‍ മാത്രം ഇന്നലെ കോവിഡ് 19 പിടിപെട്ടവര്‍ 419. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ രേഖാനുസരണം ശരാശരി ഒരു ദിവസം 1000 മരണവും, 90,000 പുതിയ കൊറോണ വൈറസ് വ്യാപനവും ഉണ്ടാകുന്നു.
>135 കോടി 30 ലക്ഷം ഇന്ത്യന്‍ ജനതയില്‍ 6 കോടിയിലധികം കോവിഡ് 19 മഹാമാരിയുടെ പിടിയിൽപ്പെട്ടുവെന്ന് വിവിധ പഠനങ്ങള്‍ക്കും സർവേകള്‍ക്കും ശേഷം ഇന്ത്യന്‍ കൗണ്‍സിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഹെല്‍ച്ച് മിനിസ്ട്രി കോണ്‍ഫറന്‍സില്‍ പരസ്യമായി പറഞ്ഞു. വന്‍ നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ തിങ്ങി പാര്‍ക്കുന്ന ദാരിദ്ര്യ പീഡിതര്‍ സ്വയമായി യാതൊരുവിധ ആരോഗ്യ സംരക്ഷണ നടപടികളോ, കൊറോണ വൈറസ് ലക്ഷണങ്ങളോ തോന്നിയാല്‍ ഉടന്‍ ടെസ്റ്റ് നടത്തുകയോ, ആശുപത്രികളെ ആശ്രയിക്കുകയോ ചെയ്യുവാന്‍ താത്പര്യം കാണിക്കാത്തത് രോഗവ്യാപനം ധൃതഗതയില്‍ ഉണ്ടാക്കുന്നു.