തിരുവനന്തപുരം: സംസ്ഥാനത്ത് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്നലെ വരെ 2,04,241 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 21 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായത്. ഈ കാലയളവില്‍ 371 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞദിവസം 8135 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,04,241 ആയത്. 29 മരണം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 771 ആയി.

– കഴിഞ്ഞ മാസം 11 നാണ് കേരളത്തിലെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. 21 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഒരു ലക്ഷം വര്‍ദ്ധിച്ച്‌ രണ്ട് ലക്ഷത്തിലെത്തി. കേരളത്തില്‍ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം നാല് മാസം വേണ്ടിവന്നു ആകെ കേസുകള്‍ 1000 കടക്കാന്‍. മെയ് 27 ന് കേസുകള്‍ 1000 കടന്നു. ജൂലൈ 16 ന് അത് 10000 ആയി. 1000 ല്‍ നിന്ന് 10, 000 എത്താന്‍ 50 ദിവസം എടുത്തു. ഓഗസ്റ്റ് 19 ന് 50000 കടന്നു. സെപ്റ്റംബര്‍ 11 ന് ഒരു ലക്ഷവും, ഒക്ടോബര്‍ 1 ന് രണ്ട് ലക്ഷവും കടന്നു.

മരണത്തിന്റെ എണ്ണവും ഉയരുകയാണ്. മാര്‍ച്ച്‌ 28 ന് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ച ശേഷം ഓഗസ്റ്റ് ഏഴിനാണ് മരണം സംഖ്യ 100 കടന്നത്.14 ദിവസത്തിന് ശേഞം ഓഗസ്റ്റ് 21 ന് 200 ഉം, സെപ്റ്റംബര്‍ 2, 300 ഉം കടന്നു. 300 ല്‍ നിന്ന് മരണ സംഖ്യ 400ല്‍ എത്താന്‍ 9 ദിവസം മാത്രമാണ് എടുത്തത്. സെപ്ടംബര്‍ 17 ന് മരണം 500 കടന്നു. ഇന്നലെ 29 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 771 ആയി.

തിരുവനന്തപുരത്താണ് കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. 226 പേര്‍. മലപ്പുറത്ത് 73 ഉം, കാസര്‍ഗോഡ് 53, എറണാകുളം 62 ഉം കോഴിക്കോട് 70 ഉം പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഈ ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്
ജനുവരി 30- ആദ്യമായി കോവിഡ് സ്ഥിരീകരിച്ചുമാര്‍ച്ച്‌ 24 – 100മെയ് 27 – 1000ജൂലൈ 16 – 10,000ജൂലൈ 28 – 20,000ഓഗസ്റ്റ് 6- 30000ഓഗസ്റ്റ് 14- 40000ഓഗസ്റ്റ് 19- 50000ഓഗസ്റ്റ്- 25- 60000ഓഗസ്റ്റ് 29- 70000സെപ്റ്റംബര്‍ 4- 80000സെപ്റ്റംബര്‍ 8- 90000സെപ്റ്റംബര്‍ 11- 1,00,000ഒക്ടോബര്‍ 1 – 2,00,000

ആദ്യ കേസില്‍ നിന്ന് 1000 രോഗികളില്‍ എത്താന്‍ നാല് മാസമാണെടുത്തത്. 1000 കേസില്‍ നിന്ന് 10000 എത്താന്‍ 50 ദിവസം,10000 ത്തില്‍ നിന്ന് 20000 എത്താന്‍ 12 ദിവസം,20000- 30000 എത്താന്‍ 9 ദിവസം,30000- 40000 എത്താന്‍ 8 ദിവസം, 40000- 50000 എത്താന്‍ 5 ദിവസം, 50000- 1,00,000 എത്താന്‍ 22 ദിവസം, 100000- 200000 എത്താന്‍ 20 ദിവസം.

അതേസമയം കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് .