തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം.പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതു നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
നാളെ രാവിലെ ഒമ്പതു മുതല്‍ നിയന്ത്രണം നിലവില്‍ വരും. ഒക്ടോബര്‍ 31നു രാത്രി വരെ തുടരുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിച്ചാല്‍ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാല്‍ വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തരചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാം .



