തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തില്‍ സര്ക്കാറിേന്റത് തന്ത്രപരമായ നീക്കം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ചോദ്യം ചെയ്യുന്ന നിലയിലേക്ക് പോകുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്. ഭാവിയില്‍ സി.ബി.െഎ കൂടുതല്‍ അധികാരങ്ങള്‍ പ്രയോഗിക്കുന്നതിന് തടയാനുള്ള നീക്കങ്ങളും അണിയറയില്‍ പുരോഗമിക്കുകയാണ്.
സര്‍ക്കാറിനെ പൊതുജനമധ്യത്തില്‍ അപഹസിക്കാന്‍ അന്വേഷണം ഉപയോഗിക്കുമെന്നാണ് ഭയം. സി.ബി.െഎ അന്വേഷണം തടയാനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ഹൈകോടതി സി.ബി.െഎെക്കതിരായ ഹരജി പരിഗണിക്കുമ്പോള്‍ വിജിലന്‍സ് എഫ്.െഎ.ആര് രജിസ്റ്റര്‍ ചെയ്തത് ചൂണ്ടിക്കാട്ടും.
എല്‍.ഡി.എഫ് യോഗം സി.ബി.െഎയെ കയറൂരി വിടാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് മന്ത്രിസഭ ചേര്‍ന്ന് ഹൈകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ഉടന്‍ ഹരജി നല്‍കുകയും ചെയ്തു. യൂനിടാക്കും റെഡ് ക്രസന്റും തമ്മിലാണ് കരാറെന്നും സര്‍ക്കാറിന് ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പദ്ധതി ആരംഭത്തില്‍ ലൈഫ് മിഷനാണ് ധാരണപത്രം ഒപ്പിട്ടതെന്നത് സര്‍ക്കാറിന് തിരിച്ചടിയാേയക്കും.
നിയമോപദേശത്തിെന്റ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. സര്ക്കാറിെന്റയോ ഹൈകോടതിയുടെയോ നിര്‍ദേശമില്ലാതെ സി.ബി.ഐക്ക് കേസ് ഏറ്റെടുക്കാനാകില്ലെന്നാണ് നിലപാട്. ലൈഫ് പദ്ധതി വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്.ഐ) പരിധിയില്‍ വരിെല്ലന്നും ചൂണ്ടിക്കാട്ടും. എന്നാല്‍ എഫ്.സി.ആര്.െഎ 35ാം വകുപ്പും ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സി.ബി.ഐ അന്വേഷണം. ഒരു കോടിക്ക് മുകളിലുള്ള സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നേരിട്ട് കേസെടുക്കാനാകുമെന്ന വാദമാകും സി.ബി.െഎ ഉന്നയിക്കുക.