ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി സു​രേ​ഷ് അം​ഗ​ഡി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അനുശോചനം അറിയിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സു​രേ​ഷ് അം​ഗ​ഡി​യു​ടെ മ​ര​ണം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു​വെ​ന്ന് രാ​ഷ്ട്ര​പ​തി ട്വീ​റ്റ് ചെ​യ്തു. ഒ​രു ന​ല്ല നേ​താ​വാ​യ അം​ഗ​ഡി സ്വന്തം മ​ണ്ഡ​ല​മാ​യ ബെ​ല​ഗാ​വി​ലെ ജ​ന​ങ്ങ​ള്‍​ക്കാ​യി അ​ശ്രാ​ന്ത​മാ​യി പ്ര​വൃ​ത്തി​ച്ചു​വെ​ന്നും രാ​ഷ്ട്ര​പ​തി കു​റി​ച്ചു.
നിയോജക മണ്ഡലമായ ബെ​ല​ഗാ​വി​യ്ക്കും കര്‍ണാടകയ്ക്കുമായി അശ്രാന്തം പ്രവര്‍ത്തിച്ച നേതാവാണ് സുരേഷ് അംഗഡി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഏറെ ദു:ഖമുണ്ട്. അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു: ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കോവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്ന അംഗഡി കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിലുണ്ടായിരുന്നത്. പാര്‍ലമെന്റ് സെഷനു മുന്നോടിയായി നടന്ന പരിശോധനയിലാണ് അദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചത് . ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു.