സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. സര്‍ക്കാര്‍ ഓഫിസുകളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകണമെന്ന് പുതിയ ഉത്തരവ് നിര്‍ദേശിക്കുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചാകണം ഓഫിസുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇന്ന് മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും അനുവാദമുണ്ടായിരിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ഇനിമുതല്‍ ക്വാറന്റീന്‍ ഏഴു ദിവസം മാത്രം മതിയാകും.
ഒരാഴ്ച കഴിഞ്ഞ് കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാല്‍ ഇവര്‍ക്ക് പുറത്തിറങ്ങുന്നതിനും തടസമുണ്ടാകില്ല.