ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു . കോസി റെയില്‍ മഹാസേതു നാളെ രാജ്യത്തിന് സമര്‍പ്പിക്കും.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോസി മെഗാ ബ്രിഡ്ജ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുക. ബീഹാറിലെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട 12 റെയിൽ പദ്ധതികളും ഉദ്ഘാടനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും . ബീഹാറിലെ ജനങ്ങളുടെ 86 വര്‍ഷത്തെ ആഗ്രഹമാണ് മഹാസേതു
ഇന്ത്യ നേപ്പാള്‍ അതിർത്തിയിലാണ് ഈ പാലം. 2003-2004 ലാണ് കേന്ദ്ര സര്‍ക്കാര്‍ കോസി റെയില്‍ മഹാസേതു നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത്. 1.9 കിലോമീറ്റര്‍ നീളമുള്ള മഹാസേതുവിന്‍റെ നിര്‍മ്മാണത്തിനായി 516 കോടി രൂപയാണ് ചെലവായത് .
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബീഹാറിനെ ബന്ധിപ്പിക്കുന്നതില്‍ ഈ പാലത്തിന് നിര്‍ണായകമാണ് കോസി റെയില്‍ മഹാസേതു. 1887ല്‍ നിര്‍മാലിയ്ക്കും ബാപ്ത്യാഹി മേഖലെയും ബന്ധിപ്പിച്ച് മീറ്റര്‍ ഗേജ് സ്ഥാപിച്ചിരുന്നെങ്കിലും ഇത് വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയിരുന്നു.
1934ല്‍ തുടര്‍ച്ചയായി ഉണ്ടായ ഭൂമികുലുക്കങ്ങള്‍ മീറ്റര്‍ ഗേജ് പൂര്‍ണമായി നഷ്ടമാകാന്‍ കാരണമായി. കോസി നദിയില്‍ അടിക്കടിയുണ്ടാവുന്ന വെള്ളപ്പൊക്കം റെയില്‍ ബന്ധം പുസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കുന്നതിന് തടസമായി.
അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായെത്തിയപ്പോൾ കോസി റെയില്‍ മഹാസേതു നിര്‍മ്മാണത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു.
കിയുള്‍ നദിയിലെ റെയില്‍പാലം, പുതിയ രണ്ട് റെയില്‍വേ പാതകള്‍, അഞ്ച് വൈദ്യുതീകരണ പദ്ധതികള്‍, ഇലക്ട്രിക് ലോക്കോ മോട്ടീവ് ഷെഡ് അടക്കമുള്ള പദ്ധതികളാണ് മഹാസേതുവിനൊപ്പം ഉദ്ഘാടനം ചെയ്യുന്നത്. മഹാസേതു സമര്‍പ്പിക്കുന്നതിനൊപ്പം പ്രധാനമന്ത്രി സുപോള്‍ സ്‌റ്റേഷനില്‍ നിന്ന് സഹര്‍സ അസന്‍പൂര്‍ കുഫ ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യും.