ഡല്‍ഹി ബിജെപി ഓഫീസിലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി ബിജെപി ഓഫീസിലെ ജീവനക്കാര്‍ക്കും ഓഫീസില്‍ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഓഫീസിലെ ഗാര്‍ഡ്, ഡ്രൈവര്‍, രണ്ട് പ്യൂണ്‍ എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ബിജെപി നേതാക്കള്‍ക്ക് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും പാര്‍ട്ടി ഓഫീസിലെത്തിയ എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തുമെന്നും ബിജെപി നേതാവ് അശോക് ഗോയല്‍ പറഞ്ഞു. അണുവിമുക്തമാക്കുന്നതിനായി ബുധനാഴ്ച ബിജെപി ഓഫീസ് അടച്ചിടുമെന്ന് നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹി ബിജെപി ഓഫീസിലെ ജീവനക്കാരന്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.



