വാഷിങ്‌ടണ്‍: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് ഒമ്പത് ലക്ഷം കവിഞ്ഞു. 932,395 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരണമടഞ്ഞത്. 29,433,585 ആണ് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 21,265,189 പേര്‍ രോഗമുക്തി നേടി.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ 6,748,858 പേര്‍ക്കാണ് യു.എസില്‍ രോഗബാധ സ്ഥിരീകരിച്ചത്. 198,974 പേര്‍ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,024,385 ആയി ഉയര്‍ന്നു എന്നത് ആശ്വാസം നല്‍കുന്നു.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാല്‍പത്തിയെട്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം 92,071 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 79,722 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. അതേസമയം, ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് അതിജീവനം നടക്കുന്ന രാജ്യമായി ഇന്ത്യ മാറി.



