ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി എം.വി ശ്രേയാംസ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള എംപിയാണ് ശ്രേയാംസ് കുമാര്‍. തെരഞ്ഞെടുപ്പില്‍ ശ്രേയാംസ് കുമാറിന് 88 വോട്ട് ലഭിച്ചിരുന്നു. എതിര്‍സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്പകവാടിക്ക് 41 വോട്ടും ലഭിച്ചു.
140 അംഗ നിയമസഭയില്‍ 130 പേര് വോട്ട് ചെയ്തു. എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തെ തുടര്‍ന്നാണ് രാജ്യസഭ സീറ്റില്‍ ഒഴിവുവന്നത്.