കൊച്ചി: താമസിച്ചിരുന്ന ബിഎസ്‌എന്‍എല്‍ ക്വാട്ടേഴ്‌സ് ഒഴിയുന്ന സാഹചര്യത്തില്‍ പുതിയ വീട് തേടി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ. തന്റെ പേര് പറഞ്ഞാല്‍ ആരും വീട് നല്‍ക്കാത്ത സാഹചര്യമാണുള്ളതെന്നും എറണാകുളം സിറ്റി പരിസരപ്രദേശത്തു അനുയോജ്യമായ വീട് ആരുടെയെങ്കിലും കെയ്‌റോഫില്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും രഹ്ന ഫാത്തിമ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നല്‍കാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാന്‍ കഴിയില്ല. 12 വര്‍ഷമായി താമസിച്ചു വന്നിരുന്ന ബിഎസ്‌എന്‍എല്‍ ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സര്‍ക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്‌ഉം കാരണം എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാര്‍ , അച്ഛന്‍, കുട്ടികള്‍ അടക്കം താമസിക്കാന്‍ 3 ബെഡ്റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്‌ലോര്‍ ആണ് അഭികാമ്യം. ( റെന്റ് മാക്‌സിമം 15 കെ)

12 വര്‍ഷമായി താമസിച്ചു വന്നിരുന്ന ബിഎസ്‌എന്‍എല്‍ കോര്‍ട്ടേഴ്സ് ഒഴിയാന്‍ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സര്‍ക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്‌ഉം കാരണം എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്.

വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നല്‍കാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാന്‍ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്‌റോഫില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.