ഡല്‍ഹി : മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. രാജ്യമൊട്ടാകെ 15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷാകേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ പരീക്ഷകള്‍ നടത്തുക. പശ്ചിമബംഗാള്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷ നടക്കുന്നതിനാല്‍ പഞ്ചാബിലിന്ന് ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എഴുപത്തിനാലായിരത്തി എണ്‍പത്തിമൂന്ന് പേര്‍ ഇക്കുറി അധികമായി പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ നിന്നും 1,15, 959 പേരാണ് പരീക്ഷയെഴുതുക.നീറ്റ് പരീക്ഷ നീട്ടി വയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു.