താനൂരില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി.
അഞ്ചു പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ നിന്തീ രക്ഷപ്പെട്ടു സെയ്ദലവി എന്നയാളാണ് രക്ഷപ്പെട്ടത്. ഇയാളെ പരപ്പനങ്ങാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി വിട്ടയച്ചു.

അതേസമയം, സമാനമായ രീതിയില്‍ പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. കൂടെ ഉണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടു. പൊന്നാനി സ്വദേശി കബീറിനെയാണ് കാണാതായത്.