വാ​​​ഷിം​​​ഗ്ട​​​ൺ: ഇ​​​ന്ത്യ​​​ക്കും ചൈ​​​ന​​​യ്ക്കു​​​മി​​​ട​​​യി​​​ലെ അ​​​തി​​​ർ​​​ത്തിപ്ര​​​ശ്നം പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് അ​​​യ​​​വു​​​ വ​​​രാ​​​ൻ സ​​​ഹാ​​​യി​​​ക്കാ​​​മെ​​​ന്നും പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ക്കാ​​​മെ​​​ന്നും ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് ട്രം​​​പ് ഇ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞ​​​ത്. നാ​​​ലു​​​മാ​​​സ​​​ക്കാ​​​ല​​​മാ​​​യി കി​​​ഴ​​​ക്ക​​​ൻ ല​​​ഡാ​​​ക്കി​​​ൽ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ​​​യാ​​​ണ്.

ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ന​​​യ​​​ത​​​ന്ത്ര​​​ത​​​ല​​​ത്തി​​​ൽ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പാ​​​ങ്ങോം​​​ഗ് ത​​​ടാ​​​ക​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി കൈ​​​യേ​​​റാ​​​ൻ ചൈ​​​ന ശ്ര​​​മം ന​​​ട​​​ത്തി. ഇ​​​തു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തോ​​​ടെ വീ​​​ണ്ടും സം​​​ഘ​​​ർ​​​ഷം മൂ​​​ർ​​​ച്ഛി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞു.