കോഴിക്കോട് : പ്രഷര്‍ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടുയത്. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരനായ കരുവാരകുണ്ട് സ്വദേശി ടി. ഹംസ (35) ആണ് പിടിയിലായത്.

36 ലക്ഷം രൂപ വില വരുന്ന 700 ഗ്രാം സ്വര്‍ണവുമായാണ് ഇയാള്‍ എത്തിയത്. പുലര്‍ച്ചെ 2മണിക്ക് സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ യുവാവിനെ ഡപ്യൂട്ടി കമ്മിഷണര്‍ ഡോ എന്‍എസ് രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.