തിരുവനന്തപുരം: പരിശോധന വര്‍ധിക്കുന്നതനുസരിച്ച്‌ സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണവും കൂടുന്നു. ഇന്നലെ 36,310 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 2479 പേരാണ് പോസിറ്റീവ് ആയത്. ഓഗസ്റ്റ് ഒന്നിന് 20,518 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 1129 പേര്‍ക്കും, 2ന് 23,850 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 1547 പേര്‍ക്കും 3 ന് 30,342 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 1553 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം വൈകാതെ പരിശോധന അര ലക്ഷം ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിലും ലാബുകളിലും പരിശോധന ആരംഭിച്ചതോടെയാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. ഒരു ദിവസത്തെ സാംപിളിന്റെ കണക്കനുസരിച്ച്‌ ആ ദിവസം പുതുതായി അത്രയും പേരെ പരിശോധിച്ചെന്ന് പറയാനും കഴിയില്ല. ചികിത്സയിലുള്ളവര്‍ രോഗമുക്തരായോ എന്നറിയാന്‍ അയയ്ക്കുന്ന സാംപിളുകളും അതില്‍ ഉള്‍പ്പെടും.