മിനിസോട്ട: സംസ്ഥാനത്തെ ഡമോക്രാറ്റുകളായ ആറ് സിറ്റി മേയര്‍മാര്‍ ട്രംപിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നു. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജൊബൈഡന് അമേരിക്കന്‍ വര്‍ക്കിംഗ് ക്ലാസ് ജീവനക്കാരുടെ പിന്തുണ നഷ്ടപ്പെട്ടതായി ആറ് മേയര്‍മാര്‍ ചേര്‍ന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വെര്‍ജിനിയ മേയര്‍ ലാറി കഫ്, ക്രിസ് സ്പാന്സണ് (ടുഹാര്ബേഴ്സ്), ജോണ്‍ ചാംപ (ചിര്ഷലം), റോബര്‍ട്ട് (ഇലവന്ത), ചക്ക് നോവക്ക് (എല്ലി), ആന്‍ഡ്രിയ (ബബിറ്റ്) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്ന സിറ്റി മേയര്‍മാര്‍.
ദശാബ്ദങ്ങളായി ഞങ്ങള്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കാണ് വോട്ട് ചെയ്തിരുന്നത്. എന്നാല്‍ നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ട്രംപിനെയും മൈക്ക് പെന്‍സിനെയും എന്‍ഡോഴ്സ് ചെയ്യുന്നതിനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് – മേയര്‍മാര്‍ പ്രസ്തവനയില്‍ പറഞ്ഞു. തിരിച്ചറിയാനാകാത്ത വിധം ഡമോക്രാറ്റിക് പാര്‍ട്ടി ഇടതുപക്ഷത്തേക്ക് കൂടുതല്‍ അടുത്തിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. അധ്യാനിക്കുന്ന ജനവിഭാഗത്തിന്റെ വക്താക്കളാകുന്നതിനു ഡമോക്രാറ്റിക് പാര്‍ട്ടിക്കു കഴിയുന്നില്ല. 2016 ലെ തെരഞ്ഞെടുപ്പിനുശേഷം തങ്ങളുടെ സിറ്റികളില്‍ വളരെ പുരോഗതി ഉണ്ടായി. നികുതി വെട്ടികുറച്ചു. കഴിഞ്ഞ നാലു വര്‍ഷം, സാമ്ബത്തിക രംഗത്ത് നേടിയ പുരോഗതി അസൂയാര്‍ഹമാണ്. പാര്‍ട്ടിയെ ഞങ്ങള്‍ ഉപേക്ഷിച്ചതല്ല, ഡമോക്രാറ്റിക് പാര്‍ട്ടിയാണ് ഞങ്ങളെ ഉപേക്ഷിച്ചതെന്നും സംയുക്ത പ്രസ്താവനയില്‍ മേയര്‍മാര്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട്: പി.പി.ചെറിയാന്



