നവംബര്‍ ഒന്നോടെ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ തയ്യാറാകാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച്‌ അമേരിക്കന്‍ സര്‍ക്കാര്‍. അമേരിക്കയുടെ രോഗപ്രതിരോധനിയന്ത്രണ കേന്ദ്രത്തിന്റെ(സിഡിസി) തലവന്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡാണ് ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചത്. മക്കേഴ്സണ്‍ കോര്‍പറേഷനാണ് വാക്സിന്‍ വിതരണത്തിനായി സിഡിസിയെ സമീപിച്ചത്. വിതരണം സുഗമമാക്കാന്‍ സംസ്ഥാനങ്ങളുടെ സഹായം ആവശ്യപ്പെട്ടാണ് കത്ത്.

വാക്സിന്റെ സുരക്ഷയെയും ഗുണനിലവാരത്തെയും പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് കത്തില്‍ പറയുന്നു. വാക്സിന്‍ ഒക്ടോബര്‍ അവസാനത്തോടെ ലഭ്യമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

എന്നാല്‍, പൊടുന്നനെ വാക്സിന്‍ വിതരണം നടത്തുന്നുവെന്ന വാര്‍ത്ത അമേരിക്കയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിനാണ് ഈ പ്രഖ്യാപനം ലക്ഷ്യമിടുന്നതെന്നും ആരോപണമുണ്ട്.