ആറ്റിങ്ങല്‍: പെരിയയിലെ ഇരട്ട കൊലപാതകത്തില്‍ പ്രതികാരം ചെയ്യാത്ത കോണ്‍ഗ്രസ്, വെഞ്ഞാറമൂട്ടില്‍ കൊലപാതകം ചെയ്തുവെന്ന് പറയുന്നത് ജനം വിശ്വസിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് തകര്‍ത്ത കോണ്‍ഗ്രസ് മുദാക്കല്‍ മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി കൊല നടന്നത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവച്ച് ഭരണ പരാജയം മറച്ചുവയ്ക്കാനും അതിന്റെ പേരില്‍ നാടൊട്ടുക്ക് കലാപം സൃഷ്ടിക്കാനുമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വെഞ്ഞാറമൂട് കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുന്നു : ഉമ്മന്‍ ചാണ്ടി
