വാഷിംഗ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കോവിഡ് വാക്സിന് വികസിപ്പിക്കാനുള്ള ആഗോള ദൗത്യത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. കോവിഡ് വ്യാപനം സംബന്ധിച്ച് ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ച ലോകാരോഗ്യ സംഘടനയുടെ നിലപാടുകളെ ട്രംപ് ഭരണകൂടം നേരത്തെ വിമര്‍ശിച്ചിരുന്നു.
രോഗവ്യാപനത്തെ പോലും മറച്ചുവെക്കുന്ന രീതിയിലായിരുന്നു സംഘടനയുടെ പ്രവര്‍ത്തനമെന്നായിരുന്ന വൈറ്റ് ഹൗസ് ആരോപണം. ഇതേ കാരണത്താലാണ് ആഗോള സംരംഭത്തില്‍നിന്നും അമേരിക്ക പിന്മാറുന്നത്. കോവിഡിനെ പരാജയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നത് അമേരിക്ക തുടരും. വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡിയര്‍ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
സ്വയം പി·ാറാനുള്ള തീരുമാനത്തിലൂടെ കോവിഡ് വാക്സിന് ഗ്ലോബല്‍ ആക്സസ് ഫെസിലിറ്റി അഥവാ കോവാക്സ് എന്ന ആഗോള മുന്നേറ്റത്തില്‍ പങ്കുചേരാനുള്ള 170 രാജ്യങ്ങളുടെ ചര്‍ച്ചകളില്‍ നിന്നുകൂടിയാണ് അമേരിക്ക പിന്മാറുന്നത്.



