പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നത്. ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചന.

 

 

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭാവന നല്‍കണമെന്നാണ് ട്വീറ്റുകളില്‍ പറയുന്നത്. 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. എന്നാല്‍, മിനിറ്റുകള്‍ക്കകം തന്നെ ട്വീറ്റ് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു.

 

സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ വക്താവ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറന്‍സിയിലൂടെ സംഭാവന ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു എന്ന് പറഞ്ഞുള്ള ട്വീറ്റാണ് ഹാക്കര്‍മാര്‍ മോദിയുടെ അക്കൗണ്ടില്‍ നിന്ന് ചെയ്തത്.

2.5 മില്യണ്‍ ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഇത്. ഈ അക്കൗണ്ട് ജോണ്‍ വിക് ഹാക്ക് ചെയ്തിരിക്കുന്നു. ഞങ്ങള്‍ പേടിഎം മാള്‍ ഹാക്ക് ചെയ്തിട്ടില്ല എന്നതാണ് ഹാക്കര്‍മാര്‍ ചെയ്ത മറ്റൊരു ട്വീറ്റ്. പേടിഎം ഹാക്ക് ചെയ്ത് ഹാക്കര്‍ ഗ്രൂപ്പായ ജോണ്‍ വിക് ഡാറ്റ ശേഖരിച്ചതായി സൈബര്‍ സെക്യൂരിറ്റി കമ്ബനിയായ സൈബിള്‍ അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 30നായിരുന്നു ഇത്. എന്നാല്‍ അങ്ങനെയൊരു സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പേടിഎം പ്രതികരിച്ചത്.