ഷിക്കാഗോ: മൂന്നു സംസ്ഥാനങ്ങളില്‍ നിന്നും ഷിക്കാഗോ സിറ്റിയില്‍ എത്തുന്നവരെ ക്വാറന്‍റീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഹവായ്, നെബ്രസ്ക്ക, നോര്‍ത്ത കരോളിന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഷിക്കാഗൊ സിറ്റിയില്‍ എത്തുന്നവര്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ നിര്‍ബന്ധമായും സെല്‍ഫ് ക്വാറന്‍റീനില്‍ 14 ദിവസം കഴിയണമെന്ന് സിപിഡിഎച്ച്‌ കമ്മീഷനര്‍ ഡോ. അലിസന്‍ പറഞ്ഞു.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 7000 ഡോളര്‍ വരെ പിഴ ഈടാക്കുന്ന വകുപ്പുകളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അലബാമ, അര്‍ക്കന്‍സാസ്, കലിഫോര്‍ണിയ, ഫ്ലോറിഡ, ജോര്‍ജിയ, ഐഡഹൊ, അയോവ, കാന്‍സസ്, ലൂസിയാന, മിസിസിപ്പി, മിസൗറി, നവേഡ, നോര്‍ത്ത് ഡക്കോട്ട, ഒക് ലഹോമ, സൗത്ത് കരോളിന, സൗത്ത് ഡെക്കോട്ടാ, ടെന്നിസിസി, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ നേരത്തെ തന്നെ ക്വാറന്‍റീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയേക്കാള്‍ ഒരു ശതമാനം കോവിഡ് 19 കേസുകള്‍ വര്‍ധിച്ചതാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സിറ്റിയെ പ്രേരിപ്പിച്ചത്. ഭൂരിപക്ഷം പുതിയ കേസുകളും യുവാക്കള്‍ക്കിടയിലാണ് കാണുന്നത്. പൂള്‍പാര്‍ട്ടി ഉള്‍പ്പെടെ കൂട്ടം കൂടുന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍