ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25,889,876 ആയി ഉയര്‍ന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ വൈറസ് ബാധമൂലം 860,270 പേരാണ് മരണമടഞ്ഞത്. 18,182,075 പേര്‍ രോഗമുക്തി നേടി.

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1.90 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഇ​തു​വ​രെ, 1,88,870 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. 62,57,095 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ച​പ്പോ​ള്‍ 34,84,458 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫോ​ള്റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ള്ള​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 3,952,790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 122,681 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,159,096 ആയി.കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37 ലക്ഷം കടന്നു.പ്രതിദിനം എഴുപതിനായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.