രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ധനയില്‍ ഇന്നലെ കുറവുണ്ട്. പതിനൊന്നായിരത്തി എണ്ണൂറ്റിയമ്ബത്തി മൂന്ന് പേരാണ്‌ ഇന്നലെ മഹാരാഷ്ട്രയില്‍ രോഗബാധിതരായത്. കഴിഞ്ഞ ദിവസങ്ങളില്‍ പതിനാറായിരത്തിന് മുകളില്‍ എത്തിയിരുന്നു രോഗ ബാധിതരുടെ എണ്ണം.

തമിഴ്‌നാട്ടില്‍ ഇന്നലെ 5,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6,008 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 91 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 4,20,041 ആയി. ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത് 3,68,141 പേരാണ്. മരിച്ചവരുടെ എണ്ണം 7,322 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍24 പേരാണ്. കേരളത്തില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം.

ഇന്നലെ 73,097 പേരുടെ സാമ്ബിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതോടെ പരിശോധനയ്ക്ക് അയച്ചവരുടെ സാമ്ബിളുകളുടെ എണ്ണം 46,52,867 ആയി. കര്‍ണാടകയില്‍ ഇന്നലെ 6495 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു്. ഇന്നലെ രോഗമുക്തി നേടിയത് 7238 പേരാണ്. 113 പേര്‍ മരിച്ചു. സംസ്ഥാനത്തെ സജീവ കേസുകള്‍ 8,235 ആയി.