ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം സി സാമുവേല്‍ (66) ആണ് മരിച്ചത്. ആലപ്പുഴ എടത്വ സ്വദേശിയായ സാമുവേല്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

മൂത്രാശയ സംബന്ധമായ അസുഖത്തിന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ സാമുവേലും ഭാര്യ കുഞ്ഞമ്മയും ചികിത്സ തേടിയിരുന്നു. ഇരുവരും അവിടെ നിന്നാണ് കൊവിഡ് രോഗബാധിതരായതെന്നാണ് വിവരം.

സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച്‌ ഇതുവരെ 280 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇത് വരെ 71,701 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളവരില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് 214 പേരെയാണ്.

57 രോഗികള്‍ വെന്‍റിലേറ്ററിലാണെന്നും ആരോഗ്യവകുപ്പിന്‍റെ ഒടുവിലത്തെ കണക്കില്‍ പറയുന്നു. ഇന്നലെ രണ്ട് മണി വരെ പരിശോധനയ്ക്ക് അയച്ച സാമ്ബിളുകളില്‍ ഇനി ഫലം കാത്തിരിക്കുന്നത് 12273 എണ്ണമാണ്.