തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ടു​​​ങ്ക​​​ണ്ടം രാ​​​ജ്കു​​​മാ​​​ര്‍ ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ക്കേ​​​സി​​​ല്‍ ഇ​​​ടു​​​ക്കി മു​​​ന്‍ എ​​​സ്പി കെ.ബി.വേണുഗോപാലടക്കം 3 പൊലീസ് ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ അനുമതി തേടി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഡിവൈഎസ്പിമാരായ ഷംസ്, അബ്ദുള്‍ സലാം എന്നിവരാണു മറ്റുളളവര്‍. അനധികൃത കസ്റ്റഡിയും മര്‍ദനവും 3 പേര്‍ക്കും അറിയാമായിരുന്നെന്ന സംശയത്തിലാണു സിബിഐ നടപടി.

രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ സിബി‌ഐ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കു നീളുകയാണ്. രാജ്കുമാര്‍ കൊല്ലപ്പെടുമ്ബോള്‍ കെ.ബി.വേണുഗോപാല്‍ ഇടുക്കി എസ്പിയും ഷംസ് കട്ടപ്പന ഡിവൈഎസ്‌പിയും അബ്ദുള്‍ സലാം സ്പെഷല്‍ ബ്രാഞ്ചിന്റെ ഓഫിസറും ആയിരുന്നു. രാ​​​ജ്കു​​​മാ​​​റി​​​നെ​​​യും ര​​​ണ്ടു സ്ത്രീ​​​ക​​​ളെ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത വി​​​വ​​​രം എ​​​സ്പി​​​യെ നേ​​​രി​​​ട്ട് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നെ​​​ന്നാ​​​ണ് ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രു​​​ടെ മൊ​​​ഴി. ഇ​​​വ​​​ര്‍ മൂ​​​ന്നു​​​പേ​​​രും നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് സ​​​മ്മ​​​ത​​​പ​​​ത്രം ഒ​​​പ്പി​​​ട്ടു ന​​​ല്‍​​​കി​​​യി​​​രു​​​ന്നു. എ​​​സ്പി​​​യെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി ക​​​ണ്ട് രാ​​​ജ്കു​​​മാ​​​റി​​​ന്‍റെ ക​​​സ്റ്റ​​​ഡി വി​​​വ​​​രം അ​​​റി​​​യി​​​ച്ചെ​​​ന്നാ​​​ണ് ക്രൈം​​​ഡി​​​റ്റാ​​​ച്ച്‌മെ​​​ന്‍റ് ഡി​​​വൈ​​​എ​​​സ്പി അ​​​ബ്ദു​​​ള്‍​​​സ​​​ലാം മൊ​​​ഴി ന​​​ല്‍​​​കി​​​യ​​​ത്. ഹ​​​ജ്ജി​​​ന് പോ​​​കു​​​ന്ന​​​തി​​​ന് അ​​​വ​​​ധി അ​​​പേ​​​ക്ഷ ന​​​ല്‍​​​കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്.

2019 ജൂണ്‍ 12നാണു പണമിടപാടു കേസില്‍ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്കുമാര്‍ തട്ടിയെടുത്തെന്നു പറയുന്ന പണം കണ്ടെത്താനായി അനധികൃതമായി കസ്റ്റഡിയില്‍ വച്ചു നടത്തിയ മര്‍ദനമാണു മരണത്തിലേക്കെത്തിയതെന്നാണു കേസ്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്യുന്നതും എസ്പി ഉള്‍പ്പെടെ അറിഞ്ഞിരുന്നെന്നാണു സിബിഐക്കു ലഭിച്ച വിവരം. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്.