സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി. വിഷയത്തില്‍ ഉചിതമായ അന്വേഷണം വേണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. അതോടൊപ്പം പ്രോട്ടോക്കോള്‍ ഓഫീസ് സുരക്ഷ കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്കി.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദീകരണം തേടണമന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.
അതേസമയം വളരെ നിര്‍ണായകമായ ഈ ഫയലുകളുടെ ചുമതലുകള്‍ ഏല്‍പ്പിച്ചിരുന്നത് ഭരണകക്ഷിയായ സിപിഎമ്മുമായ അടുത്ത ബന്ധമുള്ള ജീവനക്കാരെ ആയിരുന്നു.



