കൊ​ടു​ങ്ങ​ല്ലൂ​ര്‍: സാമ്പ​ത്തി​ക ശേ​ഷി​യു​ള്ള യു​വാ​ക്ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും ഹ​ണി ട്രാ​പ്പി​ല്‍ വീ​ഴ്ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ കൂ​ടി അറസ്റ്റില്‍ . ചാ​വ​ക്കാ​ട് ബ്ലാ​ങ്ങാ​ട്ട് ത​റ​പ​റ​മ്പില്‍ അ​ക്ബ​ര്‍​ഷാ (35), വ​യ​നാ​ട് വൈ​ത്തി​രി സ്വ​ദേ​ശി​നി ന​സീ​മ (നെ​സി -35) എ​ന്നി​വ​രാ​ണ് വ​യ​നാ​ട്ടി​ല്‍​നി​ന്ന്​ പിടികൂടിയത് .

ഫേ​സ്ബു​ക്ക്​ വ​ഴി​യും വാ​ട്സ്​​ആ​പ്പി​ലൂ​ടെ​യും പ​രി​ച​യ​പ്പെ​ട്ട് അ​ടു​പ്പം സ്ഥാ​പി​ച്ച ശേ​ഷ​മാ​യി​രു​ന്നു ഇ​വ​രു​ടെ കെ​ണി​യൊ​രു​ക്ക​ല്‍ . ഫ്ലാ​റ്റി​ലും മ​റ്റും വി​ളി​ച്ചു​വ​രു​ത്തി ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും പ​ക​ര്‍​ത്തി ഭീ​ഷ​ണി​െ​പ്പ​ടു​ത്തി പ​ണം ത​ട്ടു​ക​യാ​ണ് ഇവര്‍ ചെയ്യുന്നത് . തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത് .