വാഷിംഗ്ടണ്‍ ഡിസി | ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. ഇതിനോടകം 24,323,081 പേര്‍ക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ടുലക്ഷം കടന്നു. 8,28,887 പേരാണ് ഇതുവരെ മരിച്ചത്.

ലോകത്താകമാനം രോഗമുക്തരായവരുടെ എണ്ണം 1.68 കോടിയാണ്. അമേരിക്കയിലും ബ്രസീലിലും വൈറസ് വ്യാപനം അതിരൂക്ഷമാവുന്നത് ആശങ്കയ്ക്കിടയാക്കുന്നു. അമേരിക്കയില്‍ കൊവിഡ് രോഗികള്‍ അറുപത് ലക്ഷത്തിലേക്ക് കടന്നു. 6,000,331 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്.

പുതിയ കണക്കുകള്‍പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 44,603 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,286 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 24 മണിക്കൂറിനിടെ രോഗബാധിതര്‍ 47,828 ഉം മരണം 1,090വുമാണ്. ഇന്ത്യയിലെയും കൊവിഡ് കേസുകള്‍ ബ്രസീലിനോട് അടുക്കുകയാണ്