കഴിഞ്ഞ രാത്രിയിൽ വന്ന എല്ലാ മോഡലുകളും ഹ്യുസ്റ്റണിൽ ഉള്ളവർക്ക് അത്ര സുഖകരമായ വാർത്ത അല്ല നൽകുന്നത്. ഹ്യൂസ്റ്റൺ, ഗാൽവെസ്റ്റൺ മെട്രോ പ്രദേശങ്ങളിലെ എല്ലാവരും ലോറ ഹരിക്കയിന്റെ പാതയിൽ ആയതിനാൽ അതിശക്തമായ ചുഴലിക്കാട്ടിനെ പ്രതിരോധിക്കാൻ അന്തിമ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.

10 മണിക്ക് ലഭിച്ച പരിഷ്കരിച്ച വിവരപ്രകാരം  അല്പം പടിഞ്ഞാറോട്ട് ഗതിമാറി ഹ്യൂസ്റ്റൺ, ഗാൽവെസ്റ്റൺ മെട്രോ പ്രദേശങ്ങളിലേക്ക് എത്താൻ ആണ് സാധ്യത. കൂടാതെ ഉച്ചതിരിഞ്ഞ് ട്രാക്കിൽ പടിഞ്ഞാറോട്ട് കൂടുതൽ ഷിഫ്റ്റുകൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇപ്പോൾ പരിഭ്രാന്തിയല്ല, തയ്യാറെടുപ്പിനും പ്രവർത്തനത്തിനുമുള്ള സമയമാണ്‌. കാലാവസ്ഥ വിവരങ്ങൾ എല്ലാവരും സൂക്ഷ്മമായി പിന്തുടരണം.

അജു വാരിക്കാട്