ന്യൂ​ഡ​ല്‍​ഹി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് ദേ​ശീ​യ ജ​ല ക​മ്മീ​ഷ​ന്‍. നി​ല​വി​ലെ ജ​ല​നി​ര​പ്പ് 130 അ​ടി​യാ​ണെ​ന്നും അ​ണ​ക്കെ​ട്ട് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും സു​പ്രീം കോ​ട​തി​യി​ല്‍ കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​നു വേ​ണ്ടി അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു.

കേ​സ് നാ​ലാ​ഴ്ച​യ്ക്കു ശേ​ഷം പ​രി​ഗ​ണി​ക്കാ​നാ​യി കോ​ട​തി മാ​റ്റി​വ​ച്ചു. മ​ണ്‍​സൂ​ണ്‍ ശ​ക്ത​മാ​യ ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ല്‍ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 130 അ​ടി​യി​ല്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ റ​സ​ല്‍ ജോ​യി ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​മാ​യി ഇ​തേ കാ​ല​യ​ള​വി​ല്‍ ശ​രാ​ശ​രി 123.21 അ​ടി​യാ​ണ് ജ​ല​നി​ര​പ്പെ​ന്നും കെ.​കെ. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ഇ​തേ തു​ട​ര്‍​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി നാ​ലാ​ഴ്ച​ത്തേ​ക്കു മാ​റ്റി​വയ്ക്കു​ക​യാ​യി​രു​ന്നു.